രണ്ടാഴ്ച്ചയ്ക്ക് ശേഷം ഇന്ധനവിലയില്‍ വര്‍ദ്ധന
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണിത്. മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ന്നു. അതേസമയം ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെ വര്‍ദ്ധിപ്പിച്ചു.
കേരളത്തില്‍ ശരാശരി വില 91 രൂപയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ഡീസല്‍, പെട്രോള്‍ വിലകളില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് പെട്രോള്‍ വിലയെ ബാധിക്കുന്നത്.
ഡല്‍ഹിയിലെ പ്രെട്രോള്‍ വില ലിറ്റിന് 90.55 രൂപയാണ്. മുംബൈയില്‍ ഇത് 96.95 ആണ്. കഴിഞ്ഞ മാസം 15നാണ് ഇന്ധനവില അവസാനമായി പരിഷ്‌കരിച്ചത്.